Exclusive കോതമംഗലം കണ്ണുവച്ച് അനൂപ്, ജോണിന് നോട്ടം തിരുവനന്തപുരം! കുഞ്ഞാലിക്കുട്ടി പറഞ്ഞത് 3 കാര്യങ്ങൾ; യുഡിഎഫിൽ ‘സീറ്റ് ചർച്ച’

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ. ആവശ്യങ്ങൾ കേട്ട് കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും സിഎംപിയും കൂടുതൽ സീറ്റുകൾ ചോദിച്ചപ്പോൾ മുസ്‌ലിം ലീഗും കേരള കോൺഗ്രസും തിരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച നിർദേശങ്ങളിൽ ചർച്ചയൊതുക്കി.കെപിസിസി ആസ്ഥാനത്ത് ദീപാദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ 3 സീറ്റാണ് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ലീഡർ അനൂപ് ജേക്കബ് ആവശ്യപ്പെട്ടത്. സിറ്റിങ് സീറ്റായ പിറവത്തിനു പുറമേ കോതമംഗലവും കുട്ടനാടുമാണ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസാണ് കോതമംഗലത്തും കുട്ടനാടും മത്സരിച്ചത്. ഘടകക്ഷിയുടെ കയ്യിലുള്ള സീറ്റുകളായതിനാൽ തന്നെ ദീപാദാസ് മുൻഷി അഭിപ്രായം പറഞ്ഞില്ല. 3 സീറ്റ് ചോദിച്ചുള്ള കത്ത് രേഖാമൂലം ദീപാദാസ് മുൻഷിക്ക് കൈമാറിയതായി അനൂപ് ജേക്കബ് മനോരമ ഓൺലൈനോട് പറഞ്ഞു.
Source link