തലനാടന്‍ ഗ്രാമ്പൂവിന് ഭൗമസൂചികാപദവി, വിപണികളില്‍ പ്രിയമേറും

കോട്ടയം ജില്ലയിലെ തലനാട്ടിലും പരിസരങ്ങളിലും കൃഷിചെയ്യുന്ന തലനാടന്‍ ഗ്രാമ്പൂവിന് ഭൗമസൂചികാപദവി. സവിശേഷ വിളകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ പദവി, കേരള കാര്‍ഷിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റര്‍, കൃഷിവകുപ്പ്, തലനാടന്‍ ക്ലോവ് ഗ്രോവേഴ്സ് ആന്‍ഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ കൂട്ടായശ്രമഫലമായാണ് ലഭിച്ചത്.മൊട്ടിന്റെ ആകര്‍ഷക നിറം, വലുപ്പം എന്നിവകൊണ്ട് വിപണിയില്‍ മുമ്പേതന്നെ ശ്രദ്ധ നേടിയതാണ് ഈ ഗ്രാമ്പൂ. ഭൗമസൂചികാപദവി ലഭിച്ചതോടെ ദേശീയ, അന്തര്‍ദേശീയ വിപണികളില്‍ ഇതിന് പ്രിയമേറുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മീനച്ചില്‍ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ഗ്രാമപ്പഞ്ചായത്താണ് ഇതിന്റെ ജന്മദേശം. സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ ഗ്രാമ്പൂകൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്.
Source link