EXPLAINER സിറിയ വീണ്ടും അശാന്തിയിലേക്കു നീങ്ങുന്നോ?: കൂട്ടക്കൊല ചെയ്യപ്പെടുന്ന അലവികൾ ആരാണ്, എന്തുകൊണ്ട് അവരെ ലക്ഷ്യമിടുന്നു?

ഡമാസ്കസ്∙ ഒരിടവേളയ്ക്കുശേഷം ആഭ്യന്തര യുദ്ധത്തിന്റെ അശാന്തിയിലേക്കു കടന്നിരിക്കുകയാണ് സിറിയ. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതോടെ സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഇല്ലാതാകുന്നത്. അസദ് അനുകൂലികളായ അലവി വിഭാഗക്കാരെയാണ് ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നത്. ആരാണ് അലവികൾ? എന്തിനാണ് സിറിയൻ ഭരണകൂടം ഇവരെ ലക്ഷ്യം വയ്ക്കുന്നത്? മറ്റൊരു സുന്നി–ഷിയ പോരാട്ടമായി സിറിയയിലെ ആഭ്യന്തര യുദ്ധം മാറിയിരിക്കുകയാണോ? വിശദമായി പരിശോധിക്കാം മനോരമ ഓൺലൈൻ എക്സ്പ്ലെയ്നറിലൂടെ. ആരാണ് അലവികൾ?സിറിയയിലെ ഷിയ വിഭാഗത്തിന്റെ ഉപവിഭാഗമാണ് അലവി (അലവൈറ്റ്) വിഭാഗക്കാർ. അസദ് കുടുംബം അലവി വിഭാഗക്കാരാണ്. സുന്നി ഭൂരിപക്ഷ ജനസംഖ്യയുള്ള സിറിയയിൽ അസദിന്റെ നട്ടെല്ലായിരുന്നു ഒരു കാലത്ത് അലവികൾ. അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനു പിന്നാലെയാണ് എച്ച്ടിഎസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അലവികൾ മാറിയത്. ഇതോടെ സുരക്ഷാസേനയും അസദ് വിശ്വസ്തരായ അലവികളും തമ്മിൽ പോരാട്ടം ആരംഭിച്ചു. പോരാട്ടം ഒടുവിൽ അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറുകയായിരുന്നു. അസദിന്റെ ജന്മനഗരമായ ഖ്വർദയും സമീപത്തെ അലവി ഗ്രാമങ്ങളും ഇപ്പോഴും സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.
Source link