KERALA

ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് എപ്പോള്‍? ഡ്രൈവര്‍മാരുടെ ധാരണ തിരുത്തി കേരള പോലീസ് 


റോഡില്‍ ഡ്രൈവിങ്ങിനിടെ എന്തെല്ലാം സിഗ്നലുകള്‍ ഉപയോഗിക്കണം എന്നത് സംബന്ധിച്ചും സൈന്‍ ബോര്‍ഡുകള്‍ പാലിക്കേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ചുമെല്ലാം അറിവില്ലാത്തവരാണ് വലിയൊരു വിഭാഗം ഡ്രൈവര്‍മാരും. വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളുടെ ഉപയോഗത്തെ കുറിച്ചുള്ള അജ്ഞതയാണ് അതിലൊന്ന്. പെരുമഴയത്തും മൂടല്‍ മഞ്ഞിലും വാഹനത്തിലെ നാല് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും മിന്നിക്കൊണ്ടിരിക്കുന്ന ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കുന്നത് നമ്മള്‍ക്ക് കാണാം. ഇത് ശരിയായ രീതിയാണോ? ഹസാര്‍ഡ് ലൈറ്റിന്റെ ഉപയോഗത്തെ കുറിച്ച് നാട്ടുകാര്‍ക്കുള്ള അറിവ് പരിശോധിക്കുകയാണ് കേരള പോലീസ്. അതിന്റെ ഭാഗമായി ‘ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് എപ്പോള്‍? എന്ന് ചോദിക്കുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് പോലീസ്.


Source link

Related Articles

Back to top button