WORLD

GOLD BREAKS RECORD പൊന്നല്ല, ഫയർ! റെക്കോർഡ് തകർത്ത് സ്വർണവില, ‘മാജിക്സംഖ്യ’ മറികടന്ന് പവൻ, പണിക്കൂലിയും ചേർന്നാൽ വില ഇങ്ങനെ


വില കുറയുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് കേരളത്തിൽ ഇന്നു സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും ഇന്നു വില മുന്നേറുകയായിരുന്നു. ഗ്രാമിന് 55 രൂപ ഉയർന്ന് വില സർവകാല ഉയരമായ 8,120 രൂപയിലെത്തി. 440 രൂപ മുന്നേറി 64,960 രൂപയാണ് പവന്. 65,000 രൂപയെന്ന നാഴികക്കല്ലിലേക്ക് വെറും 40 രൂപയുടെ അകലം. 48,280 രൂപയായിരുന്നു 2024 മാർച്ച് 13ന് പവൻവില. ഒരു വർഷത്തിനിടെ മാത്രം കൂടിയത് 16,680 രൂപ.കഴിഞ്ഞമാസം 25ന് കുറിച്ച ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഒറ്റയടിക്ക് 45 രൂപ കുതിച്ച് എക്കാലത്തെയും ഉയരമായ 6,695 രൂപയിലെത്തി. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില ഇന്നു 45 രൂപ ഉയർത്തി 6,680 രൂപയാണ്. വെള്ളിവില ഗ്രാമിന് രണ്ടുരൂപ ഉയർന്ന് 108 രൂപ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button