KERALA

അന്ന് ടെസ്റ്റ് താരങ്ങള്‍ക്ക് കിട്ടിയത് ദിവസേന 50 രൂപ,രഞ്ജി താരങ്ങള്‍ക്ക് അഞ്ച് രൂപ-രത്‌നാകര്‍ ഷെട്ടി


ന്യൂഡല്‍ഹി: തുടക്കകാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ബിസിസിഐ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ രത്‌നാകര്‍ ഷെട്ടി. അന്ന് വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുമായി പരമ്പര കളിക്കാന്‍ പണം തടസ്സമായിരുന്നുവെന്നും ടെസ്റ്റില്‍ താരങ്ങള്‍ക്ക് ദിവസവും അമ്പത് രൂപയാണ് പ്രതിഫലമായി കിട്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് രത്‌നാകര്‍ ഷെട്ടിയുടെ പ്രതികരണം.’അന്ന് ടെസ്റ്റില്‍ താരങ്ങള്‍ക്ക് ദിവസവും അമ്പത് രൂപയാണ് കിട്ടിയിരുന്നത്. ഇതൊന്നും ഇന്നത്തെ ചെറുപ്പക്കാര്‍ തിരിച്ചറിയുന്നില്ല. രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങള്‍ക്കാകട്ടെ അഞ്ച് രൂപയാണ് ലഭിച്ചിരുന്നത്. പക്ഷേ ആരും മുറുമുറുപ്പ് പ്രകടിപ്പിച്ചില്ല. സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനായും കളിക്കുന്നതില്‍ താരങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമാണ് ഉണ്ടായിരുന്നത്. ആ രീതിയിലാണ് കളിക്കാര്‍ തുടര്‍ന്നുപോന്നിരുന്നത്.’- രത്‌നാകര്‍ ഷെട്ടി പറഞ്ഞു,


Source link

Related Articles

Back to top button