KERALA

KPCC സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിൽ തെറ്റില്ല, എന്നെ പിണറായിവിരുദ്ധനാക്കാൻ ശ്രമം- G സുധാകരൻ


ആലപ്പുഴ: കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സൈബർ ആക്രമണത്തിനെതിരേ രൂക്ഷവിമര്‍ശവുമായി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്‍. സൈബര്‍ പോരാളികള്‍ എന്ന ഗ്രൂപ്പ് പാര്‍ട്ടിയിലില്ല. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സൈന്യം. കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു. കേരളത്തില്‍ ഇങ്ങനെ സര്‍വസാധാരണമായി നടക്കുന്നതല്ലേ. പിന്നെയെന്താ എന്റെ കാര്യം മാത്രം പറഞ്ഞത്. സൈബര്‍ ഗ്രൂപ്പൊന്നും പാര്‍ട്ടിക്കില്ല. അത് പാർട്ടിവിരുദ്ധമാണ്. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സൈന്യം, സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ എന്നവകാശപ്പെടുന്ന സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ജി. സുധാകരന്‍ പ്രതികരിച്ചു.


Source link

Related Articles

Back to top button