KERALA

എങ്ങനെയാണിവർ ഇതുപോലെ ബോൾഡായ ചിത്രങ്ങളെടുക്കുന്നത്? ‘ഭ്രമയു​ഗം’ ഭ്രമിപ്പിച്ചെന്ന് കിരൺ റാവു


ധോബി ഘാട്ട്, ലാപതാ ലേഡീസ് എന്നി ചിത്രങ്ങൾ മാത്രം മതി കിരൺ റാവു എന്ന സംവിധായികയെ തിരിച്ചറിയാൻ. ഈയിടെ ബോളിവുഡ്, ദക്ഷിണേന്ത്യൻ ചിത്രങ്ങളേക്കുറിച്ച് കിരൺ റാവു പറഞ്ഞകാര്യം വാർത്തകളിൽ ഇടംപിടിക്കുകയാണ്. വാർത്താ ഏജൻസിയായ ANI-ക്ക് നൽകിയ അഭിമുഖത്തിലാണ് രണ്ട് ചലച്ചിത്ര മേഖലകളും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങൾ അവർ പരാമർശിച്ചത്. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിലെ വ്യത്യസ്തതയെക്കുറിച്ച് സംസാരിക്കുമ്പോൾ മമ്മൂട്ടി നായകനായ ‘ഭ്രമയു​ഗ’മാണ് കിരൺ റാവു ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. താൻ ധാരാളം മലയാളസിനിമകൾ കാണാറുണ്ടെന്ന് അവർ പറഞ്ഞു. സിനിമകൾക്കായി അവർ തിരഞ്ഞെടുക്കുന്ന കഥകൾ വളരെ ബോൾഡായി തോന്നുന്നത് എങ്ങനെയെന്നത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് കിരൺ റാവു പറഞ്ഞു. മലയാളത്തിലിറങ്ങുന്ന ഹൊറർ സിനിമകളിൽപ്പോലും ഇക്കാര്യം പ്രകടമാണെന്നും അവർ ചൂണ്ടിക്കാട്ടി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button