KERALA
ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് റയല്‍ മാഡ്രിഡില്‍

ലിവര്‍പൂളിന്റെ ഇംഗ്ലീഷ് റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. ലിവര്‍പൂളുമായുള്ള കരാര്‍ അവസാനിക്കുന്നതിന് മുമ്പാണ് റയല്‍ റിലീസ് ക്ലോസ് തുക കൊടുത്ത് റയല്‍, താരത്തെ സാന്തിയാഗോ ബെര്ണബ്യുവിലെത്തിച്ചിരിക്കുന്നത്.ഇതോടെ, ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പില്‍ റയല്‍ നിരയില്‍ അര്‍നോള്‍ഡ് ഉണ്ടാകും. 115 കോടിയോളം നല്‍കിയാണ് റയല്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ആറു വര്‍ഷത്തേക്കാണ് കരാര്‍. ജൂണ്‍ ഒന്നിന് താരം ഔദ്യോഗികമായി റയല്‍ താരമാകും.
Source link