WORLD
LIVE രാജ്യസഭ കടക്കാൻ വഖഫ് ബിൽ; പാസാക്കാൻ കേന്ദ്രം, പ്രതിപക്ഷ പ്രതിഷേധം തുടരും

ന്യൂഡൽഹി ∙ ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിൽ രാജ്യസഭയില്‍ ചർച്ച തുടങ്ങി. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും. നിർദിഷ്ട നിയമനിർമാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവിൽ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും.ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 520 പേരാണ് വോട്ട് ചെയ്തത്. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷം മതി. കേരളത്തിൽ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല.
Source link