Live സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം; തലമുറ മാറ്റത്തിനൊരുങ്ങി സിപിഎം

കൊല്ലം ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തുടരും. സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന സമിതിയിൽ തുടരും. അഞ്ച് ജില്ലാ സെക്രട്ടറിമാരേയും മന്ത്രി ആർ. ബിന്ദുവിനേയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. ഡി.കെ. മുരളി എംഎൽഎ (തിരുവന്തപുരം), എസ്. ജയമോഹൻ (കൊല്ലം), കെ. പ്രസാദ് (ആലപ്പുഴ), വി.കെ.സനോജ് (കണ്ണൂർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി), വി. വസീഫ് (കോഴിക്കോട്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്), കെ. ശാന്തകുമാരി എംഎൽഎ (പാലക്കാട്), എം. രാജഗോപാൽ (കാസർകോട്), എം. പ്രകാശൻ (കണ്ണൂർ), എം. അനിൽകുമാർ (എറണാകുളം), കെ. റഫീഖ് (വയനാട്), വി.പി. അനിൽ (മലപ്പുറം), വി.കെ. അബ്ദുൽ ഖാദർ (തൃശൂർ), എം. മെഹബൂബ് (കോഴിക്കോട്), ജോൺ ബ്രിട്ടാസ് എംപി, മന്ത്രി ആർ. ബിന്ദു, ബിജു കണ്ടൈക്കൈ എന്നിവരാണ് സംസ്ഥാന സമിതി അംഗങ്ങൾ. മന്ത്രി വീണാ ജോർജ് സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.
Source link