MANORAMA ONLINE ELEVATE EPISODE-3 വൈദ്യുത വാഹന രംഗത്തൊരു മലയാളി വിപ്ലവം; പെറ്റ് ഫുഡ് ബിസിനസിൽ കരുത്തറിയിച്ച കുടുംബം, കൈയടി നേടുന്ന ഉഗ്രൻ ഐഡിയ!

വൈദ്യുത വാഹന രംഗത്ത് പുതുമ നിറഞ്ഞതും വേറിട്ടതുമായ ആശയത്തിലൂടെ തരംഗം സൃഷ്ടിക്കുന്നൊരു മലയാളിക്കമ്പനി, ഓമനമൃഗങ്ങളുടെ ഭക്ഷണ നിർമാണരംഗത്തെ വമ്പന്മാർക്ക് വെല്ലുവിളി ഉയർത്താൻ ഒരു മലയാളി കുടുംബ സംരംഭം. നിക്ഷേപകരുടെ മനസ്സുകീഴടക്കി, ലക്ഷങ്ങളുടെ മൂലധന നിക്ഷേപവും തുടർ വളർച്ചയ്ക്കുള്ള പിന്തുണയും സ്വന്തമാക്കിയത് ഇവരിൽ ആര്? ഇപ്പോൾ കാണാം മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ എപ്പിസോഡ്-3. മനോരമ ഓൺലൈനിലും മനോരമ മാക്സിലുമാണ് സംപ്രേഷണം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ എലവേറ്റിന്റെ സംപ്രേഷണം മാർച്ച് 5നാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ ഇതിനകം കണ്ടതു ലക്ഷക്കണക്കിനുപേർ. പ്രമുഖ സംരംഭകരും കേരളം കണ്ട ഏറ്റവും ശ്രദ്ധേയ നിക്ഷേപകരുമായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരാണ് നിക്ഷേപക പാനലിൽ.
Source link