Nuclear Anxiety മൂന്നാം ലോക യുദ്ധവുമായി ചൂതാട്ടമെന്ന് സെലെൻസ്കിയോട് ട്രംപ്, ആണവായുധപ്പേടിയിൽ ലോകം; അമ്പരപ്പിക്കുന്ന കണക്കുകൾ

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചൂടേറിയ ചർച്ച ഓർമയുണ്ടാകുമല്ലോ?. ട്രംപ് അപ്പോൾ നല്‍കിയ മുന്നറിയിപ്പ് തന്നെ, ‘മൂന്നാം ലോക മഹായുദ്ധം വച്ചാണ് സെലെൻസ്കി ചൂതാട്ടം നടത്തുന്നത്’ എന്നായിരുന്നു. റഷ്യ-യുക്രെയ്ന്‍ പോരാട്ടം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാന ശ്രമം അംഗീകരിക്കാത്തതിനാലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇതോടെ രാജ്യാന്തര തലത്തില്‍ ഒരു യുദ്ധ സാധ്യത രൂപപ്പെട്ട് വരുന്നുണ്ടോയെന്നൊരു സന്ദേശം പല വിശകലനവിദഗ്ധരെയും പിടികൂടി. മൂന്നാം ലോക യുദ്ധമെങ്ങാനും പൊട്ടിപ്പുറപ്പെട്ടാല്‍ ആണവായുധ പ്രയോഗത്താല്‍ മനുഷ്യരാശി തകർന്നടിയില്ലേയെന്ന പേടി വര്‍ദ്ധിക്കുകയാണെത്രെ. ആണവ ശക്തികളായ ചില രാജ്യങ്ങള്‍ നിശബ്ദമായി ആണവായുധങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഭീതിക്ക് നിദാനം. അങ്ങനെയാണ് നിലവില്‍ വിവിധ രാജ്യങ്ങള്‍ കൈവശം വച്ചിരിക്കുന്ന ആണവായുധങ്ങളുടെ കണക്കുകളും മറ്റും പരിശോധിക്കാന്‍ ഇടവന്നത്.
Source link