KERALA

പദ്മരാജനെ ഇന്നത്തെ തലമുറ ഗൃഹാതുരതയോടെ കൊണ്ടാടുന്നത് കാലം കാത്തുവെച്ച ദക്ഷിണ -മോഹൻലാൽ


തിരുവനന്തപുരം: ‘തൂവാനത്തുമ്പികൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ, ഇറങ്ങിയ കാലത്തെക്കാൾ ഇന്നത്തെ തലമുറ ഗൃഹാതുരതയോടെ കൊണ്ടാടുന്നത് ആ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണയാണെന്ന് നടൻ മോഹൻലാൽ. പദ്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ലാരയെയും മഴയെയുമൊക്കെ തന്റെ മക്കളുൾപ്പെടെ ആരാധനയോടെ ആഘോഷിക്കുന്നതു കാണുമ്പോൾ, പദ്മരാജനെന്ന പ്രതിഭയ്ക്കൊപ്പം സഹകരിക്കാനായതിൽ അഭിമാനം തോന്നും. ഇത്തരം പ്രതിഭകൾക്കൊപ്പമുള്ള സൃഷ്ടികളാണ് എന്നെയും മമ്മൂട്ടിയെയുമൊക്കെ ഇന്നുകാണുന്ന ഞങ്ങളാക്കിയത്. ഒരേസമയം ഐ.വി.ശശി ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളിലും മറുവശത്ത് പദ്മരാജന്റെ ചിത്രങ്ങളിലും അഭിനയിച്ചതാണ് ശക്തിപകർന്നത്.


Source link

Related Articles

Back to top button