PRATHIVADHAM ‘ദേവദാസി’ ആൺകുട്ടികളെ ‘വഷളാക്കുമെന്ന്’ ഭയന്ന് പഠിപ്പിച്ചത് മറവച്ച്; കാലം മറന്ന മുത്ത്; ‘അവ്വൈഹോമി’ന്റെ അമ്മ

ഒരു പെൺകുട്ടിക്ക് ‘സർജറി’യിൽ നൂറിൽ നൂറ് മാർക്ക്! അതും പുതുക്കോട്ടയിലെ യാഥാസ്ഥിതിക ദേവദാസി സമൂഹത്തിൽനിന്ന്, ഒട്ടേറെ വെല്ലുവിളികൾ താണ്ടി മദ്രാസ് മെഡിക്കൽ കോളജിൽ ചേർന്ന മൃദുഭാഷിയും ലജ്ജാലുവുമായ ഒരു ഗ്രാമീണപെൺകുട്ടിക്ക്! മെഡിസിൻപഠനം ഇന്ത്യയിലെ വരേണ്യപുരുഷന്മാരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരുകാലത്ത് (1912ൽ) അതൊരു മഹത്തായ സാമൂഹികവിപ്ലവമായിരുന്നു. അക്കൊല്ലത്തെ ബിരുദദാനച്ചടങ്ങിൽ ഏറ്റവുമധികം സ്വർണമെഡലുകൾ വാങ്ങി തിളങ്ങിയത് മുത്തുലക്ഷ്മിയെന്ന ആ സാധാരണ പെൺകുട്ടിയായിരുന്നെങ്കിൽ, പിൽക്കാലത്ത്, ഇന്ത്യാചരിത്രത്തിലെ അനേകം ‘ഒന്നാം സ്ഥാനങ്ങൾ’ അവരെ തേടിയെത്തി.
മദ്രാസ് പുതുക്കോട്ടയിലെ രാജാസ് കോളജ് പ്രിൻസിപ്പലായിരുന്ന നാരായണസ്വാമി അയ്യരുടെയും ദേവദാസി സമുദായത്തിൽ പിറന്ന ചന്ദ്രമ്മാളുടെയും മകളായി 1886 ജൂലൈ 30നു ജനിച്ച മുത്തുലക്ഷ്മി, ആചാരമനുസരിച്ചാണെങ്കിൽ ഏതെങ്കിലും അമ്പലത്തിലെ നർത്തകിയാകേണ്ടതായിരുന്നു. പക്ഷേ, ദേവദാസികളെ വിവാഹം കഴിക്കാറുള്ള മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി നാരായണസ്വാമി സ്വന്തം മക്കളെ നിയമപരമായി അംഗീകരിക്കുകയും ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുകയും ചെയ്തു. പ്രായപൂർത്തിയായതോടെ സ്കൂൾപഠനം അവസാനിപ്പിച്ച് വീട്ടിലിരുന്ന് പഠിക്കേണ്ടിവന്നിട്ടും, 1902ലെ പത്താം ക്ലാസ് പരീക്ഷയിൽ പുതുക്കോട്ടയിൽ ഒന്നാം സ്ഥാനം നേടി മുത്തുലക്ഷ്മി.
Source link