‘പണം കായ്ക്കുന്ന മരമൊന്നുമില്ല, പറഞ്ഞ ഉടൻ എടുത്തു കൊടുക്കാൻ പറ്റില്ല; സംസ്ഥാന സർക്കാരിനെ കുറ്റം പറയില്ല’

തിരുവനന്തപുരം ∙ ആശാ വർക്കർമാരുടെ സമരപന്തലിൽ വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാത്രി എത്തി മടങ്ങിയ അദ്ദേഹം ആശാ വർക്കർമാരെ കാണാൻ ഇന്ന് രാവിലെ വീണ്ടും എത്തുകയായിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിനു അതിനെ കുറിച്ച് ചോദിക്കല്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവെ ഭാര്യ രാധികയ്‌ക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്.‘‘എന്റെ വഴി വേറെയാണ്. ആശാ വർക്കർമാരുടെ വിഷയത്തിൽ ഇടപെട്ടത് ബിജെപിക്കാരനായല്ല, മന്ത്രിയായല്ല, എംപിയും ആയല്ല. സോഷ്യൽ ആക്ടിവിസ്റ്റ് ആയാണ് ഇടപെടൽ നടത്തിയത്. എന്റെ പാർട്ടി നയിക്കുന്ന ഭരണമാണ് അതിനെ പിന്തുണയ്ക്കുന്നത്. നിങ്ങൾ സിക്കിമിനെയും ആന്ധ്ര പ്രദേശിനെയും കണ്ടുപഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ’’ – സുരേഷ് ഗോപി പറഞ്ഞു.
Source link