US-ല്‍ 14-കാരി കൊല്ലപ്പെട്ടു, കൈകളും കഴുത്തും മുറിച്ചു, ബലാത്സംഗംചെയ്തു; അന്വേഷണത്തില്‍ ട്വിസ്റ്റ്

വാഷിങ്ടൺ: ഒരാഴ്ച മുൻപ് ഒഹായോയിൽ കാണാതായ 14 വയസുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കണ്ടെത്തി. കൈകളും കഴുത്തും മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരിച്ച പെൺകുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തെ സംബന്ധിച്ച വിവരങ്ങൾ ചുരുളഴിഞ്ഞത്. ഒളിവിൽപ്പോയ പ്രതിയെ വെടിവെച്ചശേഷമാണ് പിടികൂടിയത്.മാർച്ച് 18-ന്, 14-ാം പിറന്നാളിന് ഏതാനും ദിവസങ്ങൾക്കുമുൻപാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താൻ കൈകാര്യം ചെയ്തതിൽവെച്ചേറ്റവും ക്രൂരമായ കേസാണിതെന്ന് കൊളമ്പസ് പോലീസിലെ ഉദ്യോഗസ്ഥനായ ബ്രയാൻ സ്റ്റീൽ പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിതാവ് ഡാർനെൽ ജോൺസ് പ്രാദേശിക മാധ്യമത്തിനോടുപറഞ്ഞിരുന്നു. മകളെ അവസാനമായി കണ്ടതിനെക്കുറിച്ചായിരുന്നു ഇദ്ദേഹം സംസാരിച്ചത്.
Source link