KERALA

VIDEO | ദേശീയ പാതയിൽ കൊച്ചി മെട്രോയ്ക്ക് താഴെ കഞ്ചാവ് ചെടി കണ്ടെത്തി


ദേശീയപാതയിൽ കൊച്ചി മെട്രോയ്ക്ക് താഴെ കഞ്ചാവ് ചെടി കണ്ടെത്തി. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം മെട്രോ പില്ലര്‍ 87 ന് താഴെയാണ് മറ്റൊരു ചെടിക്കൊപ്പം 63 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി എക്‌സൈസ് സി.ഐ. അഭിദാസിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. ഇതാരാണ് നട്ടുവളർത്തിയതെന്ന് അറിയില്ലെന്നും ഒരുപക്ഷേ ആരെങ്കിലും ഉപയോ​ഗിച്ചതിന്റെ വിത്ത് മുളച്ചതാകാമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. പരിശോധനകള്‍ക്ക് എക്‌സൈസ് ഉദ്യോഗസ്ഥരായ എ.ബി. സജീവ് കുമാര്‍, സുരേഷ് ബാബു എം.എം. അരുണ്‍ കുമാര്‍, സി.എസ്. വിഷ്ണു, രഞ്ജിത് ആര്‍. നായര്‍ , സി.ടി. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആലുവ മണപ്പുറത്ത് നിന്ന് രണ്ടിടങ്ങളില്‍ നിന്നായി കഞ്ചാവുചെടികള്‍ കണ്ടെത്തിയിരുന്നു.


Source link

Related Articles

Back to top button