KERALA
Video | നൊന്തുമരിച്ച മധുവിന്റെ ഓർമ്മകളുള്ള ‘സ്വന്തം’ മണ്ണിലേക്ക് മല്ലി തിരിച്ചെത്തി

ഓർമ്മകളുടെയും പാരമ്പര്യത്തിന്റെയും അറ്റു പോകാത്ത വേരായ കടുകുമണ്ണയിലേക്ക്. അവരുടെ കുട്ടിക്കാലവും യൗവനവും ഈ ഉന്നതിയിലായിരുന്നു. സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച് കുറച്ചുമാറിയുള്ള മലഞ്ചെരിവിലേക്ക് കൈചൂണ്ടി അവർ പറഞ്ഞു “അതാണ് ഞങ്ങടെ ഭൂമി. കഴിഞ്ഞയാഴ്ച പാലക്കാട്ടു നടന്ന പട്ടയമേളയിലാണ് മന്ത്രി കെ. രാജനിൽ നിന്ന് രേഖ ഏറ്റുവാങ്ങിയത്. ജനിച്ചുവീണ മണ്ണിൽ 3.45 ഹെക്ടർ ഭൂമിയുടെ അവകാശിയാണെന്ന ആഹ്ലാദം ആ മുഖത്തെ ചിരിയിൽ തെളിഞ്ഞു. അച്ഛന്റെ കാലം മുതൽ തുടങ്ങിയ പരിശ്രമങ്ങൾ തന്നിലൂടെ വിജയിച്ചതിന്റെ ആത്മാഭിമാനവും മധുവിന്റെ ഓർമ്മകളുടെ നൊമ്പരവും ഒരുനിമിഷം കണ്ണീർ പടർത്തി.
Source link