KERALA
Video | വില്ലോ മരങ്ങളുടെ നാട്ടിൽ തളരാതെ ക്രിക്കറ്റ് ബാറ്റ് ഫാക്ടറികൾ; അറിയാം ബാറ്റുകളുടെ പിറവി

പഹൽഗാം ഭീകരാക്രമണം കശ്മീരിലെ ടൂറിസം ഉൾപ്പെടെ വിവിധ മേഖലകൾക്ക് തിരിച്ചടിയായെങ്കിലും വലിയ ആഘാതമേൽക്കാതെ പിടിച്ചുനിൽക്കുന്ന വ്യവസായങ്ങളുമുണ്ട്. അതിലൊന്നാണ് കാശ്മീരിലെ ക്രിക്കറ്റ് ബാറ്റ് നിർമ്മാണ മേഖല. ക്രിക്കറ്റ് ബാറ്റുകൾ നിർമ്മിക്കുന്ന വില്ലോ മരങ്ങൾ ഇംഗ്ലണ്ടിലും കാശ്മീരിലും മാത്രമേ ഉള്ളൂ. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഇവിടെനിന്ന് ധാരാളമായി ക്രിക്കറ്റ് ബാറ്റുകൾ കയറ്റി അയക്കുന്നതിനാൽ നിർമ്മാണം നിർബാധം തുടരുകയാണ്. ശ്രീനഗറിന് സമീപം സംഗം മേഖലയിലാണ് നൂറോളം ക്രിക്കറ്റ് ബാറ്റ് നിര്‍മാണ ഫാക്ടറികളുള്ളത്. ഈ മേഖലയിൽ തന്നെയാണ് വില്ലോ മരങ്ങളും ധാരാളമായി കണ്ടുവരുന്നത്.
Source link