Women's Day Special 'കാഴ്ച കിട്ടിയാൽ ആദ്യം ഞാൻ എന്നെ കാണും'; യൂട്യൂബറായ ടീച്ചറമ്മ; അന്ധതയല്ല, ജീവിതം മുഴുവൻ വെളിച്ചം!

കാഴ്ച ഇല്ലെങ്കിലെന്താ ഞാൻ ഹാപ്പി ആണ് എന്ന് പുഞ്ചിരിയോടെ പറയണമെങ്കിൽ അതൊരു വല്ലാത്ത കോൺഫിഡൻസ് തന്നെയാണ്. അങ്ങനെ ആത്മവിശ്വാസത്തിന്റെ മനുഷ്യ രൂപമാണ് ആശാലത ടീച്ചർ എന്നു പറയാം. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ വെറുതേ റീലുകൾ കണ്ട് സമയം പോക്കുമ്പോൾ നിങ്ങളും കണ്ടിട്ടുണ്ടാകും ടീച്ചറിനെ. യാതൊരു അങ്കലാപ്പും ഇല്ലാതെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ആശാലത എന്ന വ്യക്തിയെ കാണുമ്പോൾ പലർക്കും അത്ഭുതമാണ്. കാഴ്ച ഇല്ലാത്ത വ്യക്തി എങ്ങനെ ഇതെല്ലാം യാതൊരു പ്രശ്നവുമില്ലാതെ ചെയ്യുന്നു? ചോദ്യം ന്യായമാണ്. എന്നാൽ ഉത്തരം അറിയണമെങ്കിൽ ആശാലത ടീച്ചറുടെ ജീവിതം അറിയണം.കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് രാവണേശ്വരം എന്ന സ്ഥലത്താണ് ആശാലത പഠിച്ചു വളർന്നത്, ഇപ്പോൾ ജീവിക്കുന്നതും അവിടെത്തന്നെ. സോഷ്യൽമീഡിയയിൽ മാത്രമല്ല ടീച്ചറിന്റെ കഴിവ് തെളിഞ്ഞത്. നാട്ടിലുള്ള ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യോളജി അധ്യാപിക കൂടിയാണ് ആശാലത. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ നടന്ന ദൂരമൊക്കെയും അത്ര എളുപ്പമുള്ളതായിരുന്നില്ല. സ്വന്തം ജീവിതം ഇനി ടീച്ചർ തന്നെ പറയട്ടെ.
Source link