അനുരാഗ് കശ്യപ് കന്നഡ സിനിമയിൽ; എവിആർ എൻ്റർടെയ്ൻമെന്റ് ചിത്രം ‘8’ എത്തുന്നു

പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് 8 എന്ന സ്പോർട്സ് ഡ്രാമയിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. എവിആർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ശാസ്ത്രിയാണ്. നടനെന്ന നിലയിൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് ഒരു കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്.പ്രശസ്ത നടൻ സുജയ് ശാസ്ത്രി സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയാണ് ‘8’. വളരെ നൂതനമായ രീതിയിലാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. ബെൽ ബോട്ടം, ഗുബ്ബി മേലേ ബ്രഹ്മാസ്ത്ര, ശാഖഹാരി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾക്ക് പേരുകേട്ട നടൻ സുജയ് ശാസ്ത്രി തിരക്കഥയെഴുതി സംവിധാനം ചെയ്ത 8 എന്ന ചിത്രത്തിന്റെ ഇതിവൃത്തം നൽകിയിരിക്കുന്നത് സുജയ് ജെയിംസ് ബാലു ആണ്. അനുരാഗ് കശ്യപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Source link