KERALA

‘അന്നും ഇന്നും ബിജെപി അംബേദ്കറുടെ ശത്രുക്കൾ’; മോദിയുടെ വിമർശനത്തിനെതിരേ കോൺഗ്രസ്


ന്യൂഡൽഹി: ബി.ആർ അംബേദ്കറേക്കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോൾ പിന്തുണയ്ക്കാത്തവരാണ് ബിജെപിയെന്ന് ഖാർഗെ പറഞ്ഞു. അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇവർ പിന്തുണച്ചിരുന്നോ? ബാബാസാഹിബ് ബുദ്ധിസം സ്വീകരിച്ചപ്പോൾ ഇവരെന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? മഹർ സമുദായത്തിൽ നിന്നുള്ളയാളാണ് ബാബാ സാഹിബെന്നും അദ്ദേഹം തൊട്ടുകൂടാത്തവനാണെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റേത് റിപ്പബ്ലിക്കൻ പാർട്ടിയായിരുന്നു. എന്നാൽ ഹിന്ദു മഹാസഭ ബാബാ സാഹിബിന് എതിരായിരുന്നുവെന്നു, മല്ലികാർജുൻ ഖാർഗെ പറഞ്ഞു.


Source link

Related Articles

Back to top button