അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുല്ല സസായിയുടെ മകൾ അന്തരിച്ചു; വാർത്ത പങ്കുവച്ച് സഹതാരം കരിം ജനത്ത്

ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഹസ്രത്തുല്ല സസായിയുടെ മകൾ അന്തരിച്ചു. താരത്തിന്റെ ആത്മസുഹൃത്തും അഫ്ഗാൻ ടീമിൽ സഹതാരവുമായ കരിം ജനത്താണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മരണ കാരണം അദ്ദേഹം പങ്കുവച്ചിട്ടില്ല. അഫ്ഗാനായി 16 ഏകദിനങ്ങളും 45 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഇരുപത്താറുകാരനായ സസായി, ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫിയിൽ കളിച്ച അഫ്ഗാൻ ടീമിൽ അംഗമായിരുന്നില്ല.‘‘എന്റെ സഹോദരതുല്യനായ പ്രിയസുഹൃത്ത് ഹസ്രത്തുല്ല സസായിയുടെ മകൾ മരിച്ച വാർത്ത അതീവ വേദനയോടെ പങ്കുവയ്ക്കുന്നു. ജീവിതത്തിലെ ഈ അതീവ ദുഷ്കകരമായ നിമിഷത്തിൽ സസായിയും കുടുംബവും അനുഭവിക്കുന്ന വേദനയുടെ ആഴം എന്റെ ഹൃദയത്തെയും വേദനിപ്പിക്കുന്നു. കുഞ്ഞിനെ നഷ്ടമായ ആ കുടുംബത്തെ പ്രാർഥനകളിൽ ഓർക്കുമല്ലോ. ഹസ്രത്തുല്ല സസായിയുടെയും കുടുംബത്തിന്റെയും വേദന ഞാനും പങ്കുവയ്ക്കുന്നു’ – കരിം ജനത്ത് കുറിച്ചു.
Source link