KERALA
അര്‍ബുദപോരാട്ടത്തിനിടെ ആദ്യമായി വെപ്പുമുടിയില്ലാതെ പൊതുപരിപാടിയിൽ പങ്കെടുത്ത് നടി ഹിന, വീഡിയോ വൈറൽ

സ്റ്റേജ് 3 സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിലാണ് പ്രമുഖ ഹിന്ദി സിനിമ-ടെലിവിഷന്‍ താരം ഹിനാ ഖാന്‍. തന്റെ അര്‍ബുദപോരാട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍- രോഗം സ്ഥിരീകരിച്ചതും കീമോ തെറാപ്പിയുടെ ഭാഗമായി നഖങ്ങള്‍ക്കുണ്ടായ നിറവ്യത്യാസം ഉള്‍പ്പെടെ അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അവര്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വെപ്പുമുടിയില്ലാതെ, സ്വാഭാവികമായ തലമുടിയുമായി ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഹിന. ഏഴുമാസം മുന്‍പാണ് അവര്‍ തലമുടി പൂര്‍ണമായും വടിച്ചുനീക്കിയത്. അര്‍ബുദ ചികിത്സയ്ക്കിടെ ഇത് ആദ്യമായാണ് അവര്‍ ഇത്തരത്തില്‍ വെപ്പുമുടി ഉപയോഗിക്കാതെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈയില്‍ നടന്ന ഒടിടി പ്ലേ അവാര്‍ഡ്‌സ് 2025-ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹിന.
Source link