KERALA
അലസമായി ഓടി റണ്ണൗട്ടായി; മത്സര ശേഷം ശശാങ്കിന് കണക്കിന് കൊടുത്ത് ശ്രേയസ് അയ്യര്‍ | Video

അഹമ്മദ്ബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഫൈനലില്‍ കടന്നതിനു പിന്നാലെ സഹതാരം ശശാങ്ക് സിങ്ങിനെ ശാസിച്ച് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടന്നിരുന്നു. 41 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് പഞ്ചാബിന് ജയമൊരുക്കിയത്. വിജയത്തിനു ശേഷം സഹതാരങ്ങള്‍ക്ക് കൈകൊടുക്കുന്നതിനിടെയാണ് ശ്രേയസ്, ശശാങ്ക് സിങ്ങിനോട് പരസ്യമായി ചൂടായത്. കൈകൊടുക്കുന്നതിനിടെ തന്റെ അടുത്തേക്ക് വന്ന ശശാങ്കിനോട് ദേഷ്യപ്പെട്ട് എന്തോ പറയുന്ന ശ്രേയസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താരത്തിന് കൈ കൊടുക്കാനും ശ്രേയസ് തയ്യാറാകാത്തതായി കാണാം.
Source link