KERALA

‘വിദേശത്ത് ടെസ്റ്റ്‌ ജയിക്കാനുള്ള ബ്ലൂപ്രിന്റ് ഇന്ത്യക്ക് നല്‍കിയത് കോലിയും രോഹിതും അശ്വിനും’-ഗില്‍


മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ടീമിന് വിദേശ മണ്ണില്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍വേണ്ട ‘ബ്ലൂപ്രിന്റ്’ നല്‍കിയത് വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വ്യത്യസ്തമായ ക്യാപ്റ്റന്‍സി ശൈലികളാണെന്ന് ശുഭ്മാന്‍ ഗില്‍. ഇവര്‍ക്കൊപ്പം ആര്‍ അശ്വിന്റെ സംഭാവനയും വിസ്മരിക്കാനാവാത്തതാണെന്ന് ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ ഗില്‍ പറയുന്നു.’രോഹിത് ഭായ്. വിരാട് ഭായ്, അശ്വിന്‍ ഭായ് എന്നിവരാണ് ഇന്ത്യക്ക് വിദേശത്ത് വിജയിക്കാന്‍ വേണ്ട ബ്ലൂപ്രിന്റുണ്ടാക്കിയതെന്ന് പറയാം. അങ്ങനെയൊരു രൂപരേഖ നമ്മുടെ കൈയിലുണ്ടെങ്കില്‍ വിദേശത്തെ മത്സരങ്ങള്‍ നേരിടാന്‍ എളുപ്പമാണല്ലോ. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രോഹിതിനും വിരാടിനും വ്യത്യസ്ത സമീപനമായിരുന്നെങ്കിലും കളിശൈലിയില്‍ ഇരുവരും ഒരുപോലെയായിരുന്നു. രണ്ട് പേരുടേയും ലക്ഷ്യം ഒന്ന് തന്നെയായിരുന്നല്ലോ’-അഭിമുഖത്തില്‍ ഗില്‍ പറയുന്നു.


Source link

Related Articles

Back to top button