WORLD
അവസാന രണ്ടോവറിൽ ജയിക്കാൻ 29 റൺസ്; കളി മാറ്റിയ ‘ലോർഡ് ഷാർദൂൽ’ ബ്രില്യൻസ്; മുംബൈയെ മുക്കിയത് 19-ാം ഓവർ

ലക്നൗ∙ ഇന്നലെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനും വിജയത്തിനും ഇടയിൽ നിന്നത് ലക്നൗ പേസർ ഷാർദൂൽ ഠാക്കൂറിന്റെ ഡെത്ത് ഓവറായിരുന്നു. മുംബൈ ഇന്നിങ്സ് 18 ഓവർ പൂർത്തിയായപ്പോൾ ജയിക്കാൻ 2 ഓവറിൽ വേണ്ടിയിരുന്നത് 29 റൺസ്. 19–ാം ഓവർ എറിഞ്ഞ ഷാർദൂൽ 5 സിംഗിളും ഒരു ഡബിളും അടക്കം ആകെ വിട്ടുനൽകിയത് 7 റൺസ്. വൈഡ് ലൈൻ യോർക്കറുകളും ഫുൾ ലെങ്ത് പന്തുകളുമായാണ് ഷാർദൂൽ തന്റെ അവസാന ഓവറിൽ മുംബൈ ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഇതോടെ അവസാന ഓവറിൽ പ്രതിരോധിക്കാൻ 22 റൺസ് ലഭിച്ച ആവേശ് ഖാന് ആത്മവിശ്വാസത്തോടെ പന്തെറിയാനും ടീമിനെ വിജയത്തിൽ എത്തിക്കാനും സാധിച്ചു.
Source link