KERALA
അവാർഡുകൾ ഉപയോഗിക്കുന്നത് ബാത്ത്‌റൂം ഹാൻഡിലുകളായി, ഇതിനൊന്നും ഒരു മൂല്യവുമില്ല- നസീറുദ്ദീൻ ഷാ

മുംബൈ: തനിക്ക് ലഭിച്ച അവാർഡുകളിൽ ചിലത് ഫാം ഹൗസിലെ ബാത്ത്‌റൂമിൽ ഹാൻഡിലുകളായി ഉപയോഗിക്കുന്നു എന്ന കടുത്ത പരാമർശവുമായി ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സ്വന്തം ജീവിതവും പരിശ്രമവും ചെലവഴിച്ച ഏതൊരുനടനും നല്ല നടനാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് ഇതാണ് ഈ വർഷത്തെ ഏറ്റവും മികച്ച നടൻ എന്ന് പറഞ്ഞാൽ അത് എത്രത്തോളം ന്യായമാകും? താനിപ്പോൾ അവാർഡ് ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിർത്തിയെന്നും അവസാനത്തെ രണ്ട് ഫിലിംഫെയർ അവാർഡുകൾ വാങ്ങിയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
Source link