WORLD

ആർഎസ്എസിന്റെ ഉയർന്ന നേതാക്കളെയും ബന്ധപ്പെട്ട് മോഹൻലാൽ; ഖേദപ്രകടനത്തിനു പിന്നാലെ ‘ഓർഗനൈസറി’ൽ രണ്ടാമത്തെ ലേഖനവും


തിരുവനന്തപുരം ∙ ‘എമ്പുരാൻ’ ഹിന്ദുവിരുദ്ധ സിനിമയെന്ന് അടിവരയിട്ടു പറഞ്ഞ് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’ നടത്തിയ വിമർശനം ദേശീയതലത്തിൽ ചർച്ചയായതോടെയാണ് പരസ്യ ഖേദപ്രകടനവുമായി മോഹൻലാൽ രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്ത് 4–ാം ദിവസമാണ് അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചു നടത്തിയ ഖേദപ്രകടനം. ആർഎസ്എസിന്റെ ഉയർന്ന നേതാക്കളുമായും താരം ബന്ധപ്പെട്ടു. സിനിമയിൽ 17 തിരുത്തലുകൾ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും  സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല. ഇന്നലെ ലാൽ നടത്തിയ ഖേദപ്രകടനത്തിനു പിന്നാലെ എമ്പുരാനെതിരെ ‘ഓർഗനൈസറി’ൽ രണ്ടാമത്തെ ലേഖനവും പ്രത്യക്ഷപ്പെടുകയും ചെയ്തു. 


Source link

Related Articles

Back to top button