ആർത്തവാരോഗ്യത്തിന് ‘സ്മൈലി ഡേ’ ജൊവാനയ്ക്കിത് പുരസ്കാരച്ചിരി, SSLC തൊട്ട് തുടങ്ങിയ പരിശ്രമം

കല്പറ്റ: പാഠപുസ്തകങ്ങൾക്കപ്പുറമുള്ള പാഠങ്ങൾ പഠിക്കുകയും സമൂഹനന്മയ്ക്കായി അത് പ്രാവർത്തികമാക്കുകയും ചെയ്ത വയനാട്ടുകാരി എം. ജൊവാന ജുവലിന് ദേശീയപുരസ്കാരത്തിളക്കം. 2022-2023 വർഷത്തെ നാഷണൽ യൂത്ത് അവാർഡാണ് ജൊവാന നേടിയത്. പുരസ്കാരത്തിന് അർഹയായ കേരളത്തിൽനിന്നുള്ള ഒരേയൊരാളാണ് മാനന്തവാടിക്കാരിയായ ജൊവാന ജുവൽ. ‘സ്മൈലി ഡേ’ എന്ന പദ്ധതിയിലൂടെ ആർത്തവാരോഗ്യത്തിനും ശുചിത്വാവബോധത്തിനും ഗോത്രസമൂഹത്തിലെ കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണത്തിനും നൽകിയ സംഭാവനകളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. ചെറുപ്രായത്തിൽത്തന്നെ തന്റെ സ്വപ്നങ്ങൾ പരിശ്രമത്തിലൂടെ പ്രാവർത്തികമാക്കിയതോടെയാണ് ജൊവാന ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. അംഗീകാരമായി സംസ്ഥാനസർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം, ഡോ. എ.പി.ജെ. അബ്ദുൾകലാം ബാലപ്രതിഭാപുരസ്കാരം തുടങ്ങിയവ നേരത്തേത്തന്നെ ജൊവാനയുടെ കൈകളിലെത്തിയിരുന്നു. ബുധനാഴ്ച പാർലമെന്റ് ഹൗസിൽവെച്ച് ദേശീയപുരസ്കാരവും ജൊവാന ഏറ്റുവാങ്ങി.അവധിക്കാലത്തെ ആശയം
Source link