ഇടിവിലും ഓഹരിയിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കണോ? ഇതാ ചില തന്ത്രങ്ങൾ

ശക്തമായ വിൽപനകൾക്കു ശേഷമുള്ള തിരിച്ചുവരവ് തുടങ്ങിയിരിക്കുകയാണ് വിപണി. നടപ്പു സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ കൂടി അനുകൂലമാകുന്നതോടെ ഇനിയുള്ള മാസങ്ങളിൽ മുന്നേറ്റം ശക്തമാകുമെന്നു വിലയിരുത്താം. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഇടിവിന്റെ ഈ അവസരം നിക്ഷേപകർ പരമാവധി ഉപയോഗപ്പെടുത്തുക. ഏറ്റവും മികച്ച ഓഹരികൾ സമാഹരിച്ച് സ്വന്തം പോർട്ട്ഫോളിയോ മികച്ചതാക്കുക. വാറൻ ബഫറ്റിന്റെ വാക്കുകൾ ഓർക്കുക: ‘വില ഇടിയുമ്പോഴാണ് നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല അവസരം.’നിക്ഷേപശൈലി മാറ്റിയാൽ ഓഹരി വിപണിയിലെ ഏത് ഇടിവിനെയും മറികടന്ന് 5–10 വർഷ കാലയളവിൽ നല്ല നേട്ടം ഉറപ്പാക്കാം. അതിനായി ഇപ്പോൾ ചെയ്യാവുന്ന ചിലതുണ്ട്: ഒരു ആസ്തിയിലോ മേഖലയിലോ അമിതമായി നിക്ഷേപിക്കാതിരിക്കുക. സുരക്ഷിതമായ ആസ്തികളായ സ്വർണം, കടപ്പത്രം എന്നിവ ഉപയോഗിച്ച് ഹെഡ്ജിങ് നടത്താം.∙ ദീർഘകാലത്തേക്കു നിക്ഷേപിക്കുക
Source link