WORLD

ഇതാണോ മാതൃക? കാലാവസ്ഥാ ഉച്ചകോടിക്കായി നശിപ്പിക്കുന്നത് ഹെക്ടർ കണക്കിന് ആമസോൺ കാടുകൾ


ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയൊരുക്കാൻ വൻ തോതിൽ ആമസോൺ മഴക്കാടുകൾ വെട്ടിമാറ്റുന്നു. ബ്രസീലിലെ ബെലെം നഗരത്തിൽ നടക്കുന്ന ഉച്ചകോടിയിലെ  വേദിയിലെത്താൻ നാലുവരിപ്പാത നിർമിക്കുന്നതിനാണ് പതിനായിരക്കണക്കിന് ഹെക്ടർ ആമസോൺ മഴക്കാടുകൾ നശിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ആഗോള താപനം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും വേണ്ടി UNFCCC (United Nations Framework Convention on Climate Change) അംഗരാജ്യങ്ങൾ വർഷംതോറും ഒത്തുകൂടുന്ന കോൺഫറൻസ് ഓഫ് ദി പാർട്ടീസ് (COP) എന്ന സമ്മേളനമാണ് ഇപ്പോൾ വനനശീകരണം മൂലം വിവാദത്തിലായിരിക്കുന്നത്. കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യത്തിനു വിരുദ്ധമായി നടക്കുന്ന വനനശീകരണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലോകത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ വച്ച് ഏറ്റവും ജൈവവൈവിധ്യമേറിയതും, വലുതും ആഗോള കാർബൺ ആഗിരണത്തിൽ പ്രധാന പങ്കുവഹിക്കുന്നതും ആമസോൺ മഴക്കാടുകളാണ്. ഈ വനമേഖലയുടെ പ്രധാന ഭാഗങ്ങളിലൂടെയാണ് ഹൈവേ നിർമിക്കുന്നത്. ബ്രസീലിലെ ബെലെം വരെ 13 കിലോമീറ്റർ നീളത്തിലാണ് റോഡിന് വേണ്ടി വനം നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഭാഗികമായി നിർമിക്കപ്പെട്ട പാതയുടെ ഇരുവശങ്ങളിലും നിബിഡമായ മഴക്കാടുകളാണ്. പാതയുടെ വശങ്ങളിൽ മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ തടികൾ ശേഖരിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button