KERALA
സഹിച്ച വേദനയേക്കുറിച്ച് ഇനി മിണ്ടാതിരിക്കാൻ വയ്യ; കുടുംബവുമായുള്ള ബന്ധം വേർപെടുത്തുന്നെന്ന് അമാല്‍

മാതാപിതാക്കളുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്തിയതായി പ്രഖ്യാപിച്ച് ബോളിവുഡ് പിന്നണി ഗായകന്‍ അമാല്‍ മാലിക്. തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് മാത്രമേ ഇനി അവരുമായി ബന്ധപ്പെടുകയുള്ളുവെന്നും മാലിക് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ഈ തീരുമാനം വൈകാരികമല്ലെന്നും മറിച്ച് സഹോദരന്‍ അര്‍മാന്‍ മാലിക്കുമായുള്ള ബന്ധം അകറ്റിയതിനാല്‍ ആവശ്യമായി വന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സഹിച്ചുകൊണ്ടിരുന്ന വേദനയേക്കുറിച്ച് മിണ്ടാനുള്ള അവസ്ഥയില്‍ താന്‍ എത്തിയിരിക്കുകയാണെന്നും വേണ്ടപ്പെട്ടവര്‍ക്കായി സുരക്ഷിതമായ ജീവിതം ഒരുക്കാന്‍ രാവും പകലും കഷ്ടപ്പെട്ടിട്ടും അവഗണനയാണ് നേരിട്ടതെന്നും അമാല്‍ കുറിപ്പില്‍ പറയുന്നു.
Source link