WORLD

ഇന്ത്യയുടെ ചാംപ്യൻ‌സ് ട്രോഫി വിജയത്തെക്കുറിച്ച് ചോദ്യം, ‘വിട്ടുപോകാൻ’ ധോണിയുടെ ആംഗ്യം; രോഹിത്തിനോട് കുശുമ്പെന്ന് ട്രോൾ– വിഡിയോ


ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചാംപ്യൻസ് ട്രോഫി വിജയത്തെക്കുറിച്ച് ചോദിച്ചയാളെ ‘ഓടിച്ചുവിട്ട’ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പ്രതികരണത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിവാദവും ചർച്ചയും. വിമാനത്താവളത്തിൽനിന്ന് സുരക്ഷാ സന്നാഹത്തോടൊപ്പം പുറത്തേക്കു വരുമ്പോഴാണ്, കാത്തുനിന്ന ഒരാൾ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തെക്കുറിച്ച് ധോണിയോട് ചോദിച്ചത്. ചോദ്യത്തെ പൂർണമായും അവഗണിച്ച ധോണി, ചോദ്യകർത്താവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആംഗ്യം കാട്ടിയതിനെച്ചൊല്ലിയാണ് തർക്കം.രോഹിത് ശർമയുടെ കിരീടനേട്ടത്തിൽ ധോണിക്ക് ‘കുശുമ്പാ’ണെന്ന തരത്തിൽ വ്യാഖ്യാനവുമായി ഒരു വിഭാഗവും, ഇത് ധോണിയുടെ പതിവു ശൈലിയാണെന്ന മറുവാദവുമായി അദ്ദേഹത്തിന്റെ ആരാധകരും രംഗത്തെത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


Source link

Related Articles

Back to top button