WORLD

‘ഇന്ത്യയ്ക്കെതിരായി ശ്രീലങ്കയെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല’; കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും ശ്രീലങ്കയും, പ്രധാനമന്ത്രിക്ക് ആദരം


കൊളംമ്പോ∙ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധം, ഊർജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിർണായക കരാറുകളിലാണ് ഒപ്പുവച്ചത്. 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയെ വീണ്ടെടുക്കാൻ ഇന്ത്യ തുടർന്നും സഹായം നൽകുമെന്നും മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് ഉറപ്പ് നൽകി. സിലോൺ ഇലക്ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻ‌ടി‌പി‌സിയും ചേർന്നു സാംപൂരിൽ നിർമിക്കുന്ന 135 മെഗാവാട്ട് സൗരോർജ നിലയത്തിന്റെ തറക്കല്ലിടൽ ഇരു നേതാക്കളും ചേർന്ന് വെർച്വലായി നിർവഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ, പരിശീലനം എന്നിവ ഉൾപ്പെട്ട പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രം (എംഒയു) തയാറാക്കി. ‘‘2019 ലെ ഭീകരാക്രമണമായാലും, കോവിഡ് മഹാമാരിയായാലും, സമീപകാല സാമ്പത്തിക പ്രതിസന്ധിയായാലും, എല്ലാ ദുഷ്‌കരമായ സാഹചര്യങ്ങളിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിന്നു’’ –  ദിസനായകെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിൽ മോദി പറഞ്ഞു.


Source link

Related Articles

Back to top button