INDIA
ഓട്ടോ ഓഹരികൾ മിന്നിച്ചു, ഇന്ത്യൻ വിപണിക്ക് പുതുവർഷത്തിലെ രണ്ടാം ദിനവും നേട്ടം

മറ്റ് ഏഷ്യൻ വിപണികളിന്ന് നഷ്ടത്തിൽ ആരംഭിച്ചപ്പോൾ പതിഞ്ഞ താളത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ക്രമാനുഗതമായി മുന്നേറി മികച്ച ക്ളോസിങ് സ്വന്തമാക്കി. നിഫ്റ്റി 24000 പോയിന്റിലെ കടമ്പയും കടന്ന് 24226 പോയിന്റ് വരെ മുന്നേറിയപ്പോൾ സെൻസെക്സ് ഒരുവേള 80000 പോയിന്റും പിന്നിട്ടു. നിഫ്റ്റി 1.89% മുന്നേറി 24191 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഓട്ടോ സെക്ടർ 3.91%വും, ഐടി 2.22%വും മുന്നേറി വിപണിയെ മുന്നിൽ നിന്നും നയിച്ചപ്പോൾ ഫിനാൻഷ്യൽ സെക്ടർ, ബാങ്കിങ് എന്നിവ യഥാക്രമം 1.6%വും, 1.1%വും വീതം മുന്നേറി. മാനുഫാക്ച്ചറിങ് പിഎംഐ ബജാജ് ഫിൻ ഇരട്ടകൾ
Source link