ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും സക്കര്‍ബര്‍ഗിന് നഷ്ടമാവുമോ? പുതിയ കേസില്‍ വിചാരണ നേരിട്ട് മെറ്റ മേധാവി

സോഷ്യല്‍ മീഡിയാ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി മെറ്റയെ (മുമ്പ് ഫെയ്‌സ്ബുക്ക്) വളര്‍ത്തിയത് ഇന്‍സ്റ്റഗ്രാമിന്റേയും വാട്‌സാപ്പിന്റേയും സ്വീകാര്യതതന്നെയാണ്. ഈ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ക്കും പകരം വെക്കാന്‍ മറ്റൊരെതിരാളി ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ ഈ രണ്ട് പ്ലാറ്റ്‌ഫോമുകളും മെറ്റയ്ക്ക് നഷ്ടമാകുന്നതിലേക്ക് നയിച്ചേക്കുന്ന ഒരു കേസ് നടന്നുകൊണ്ടിരിക്കുകയാണ്. വാട്‌സാപ്പിനേയും ഇന്‍സ്റ്റഗ്രാമിനേയും സക്കര്‍ബര്‍ഗിന്റെ കമ്പനി ഏറ്റെടുത്തതിനെതിരെ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) ആരംഭിച്ച കേസില്‍ ഏപ്രില്‍ 14 നാണ് വാദം ആരംഭിച്ചത്. മൂന്ന് ദിവസങ്ങളിലായി 13 മണിക്കൂര്‍ നേരമാണ് എഫ്ടിസിയുടേയും മെറ്റ അഭിഭാഷകരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് വാഷിങ്ടണ്‍ ഡിസിയിലെ കോടതി മുറിയിലെ സാക്ഷിക്കൂട്ടില്‍ നില്‍ക്കേണ്ടി വന്നത്.
Source link