WORLD

ഇപ്പോഴും ടീമിൽ നിലനിൽക്കാൻ കാരണം ‘രോഹിത് ശർമ’ എന്ന പേര്, അല്ലെങ്കിൽ എപ്പോഴേ പുറത്ത്: തുറന്നടിച്ച് മൈക്കൽ വോൺ


മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മോശം ഫോമിൽ തുടരുന്ന സൂപ്പർതാരം രോഹിത് ശർമയ്ക്ക് രൂക്ഷ വിമർശനം. സീസണിലെ മൂന്നാം മത്സരത്തിലും കാര്യമായ സംഭാവന കൂടാതെ പുറത്തായതോടെയാണ് താരത്തിനെതിരായ വിമർശനം കടുത്തത്. രോഹിത് ശർമ എന്ന പേരുകൊണ്ടു മാത്രമാണ് താരം ഇപ്പോഴും ടീമിൽ തുടരുന്നതെന്നും അല്ലെങ്കിൽ എപ്പോഴേ പുറത്താകുമായിരുന്നുവെന്നും ഇംഗ്ലണ്ടിന്റെ മുൻ താരവും കമന്റേറ്ററുമായ മൈക്കൽ വോൺ പരിഹസിച്ചു. ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രോഹിത് 12 പന്തിൽ 13 റൺസെടുത്ത് പുറത്തായിരുന്നു.ഈ സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽനിന്ന് 0, 8, 13 എന്നിങ്ങനെയാണ് രോഹിത് ശർമയുടെ സ്കോറുകൾ. മൂന്നു കളികളിൽനിന്ന് ആകെ നേടാനായത് 21 റൺസ് മാത്രം. ഇതിൽ ആദ്യത്തെ രണ്ടു കളികൾ ടീം തോൽക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ഐപിഎൽ സീസണുകൾ പരിഗണിച്ചാലും രോഹിത് 400 റൺസിനു മുകളിൽ സ്കോർ ചെയ്തത് ഒരേയൊരു സീസണിൽ മാത്രമാണ്.


Source link

Related Articles

Back to top button