KERALA

വീടിന്റെ ചുമരിലും വാഷ്ബേസിനടിയിലും രഹസ്യ അറ,പിടിച്ചത് 13 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് വൻ ലഹരിവേട്ട


തിരുവനന്തപുരം: ചാക്കയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് റെയ്ഡിൽ വീട്ടിൽ നിന്ന് 13 കിലോ കഞ്ചാവ് പിടികൂടി. വീട്ടിൽ പ്രത്യേകം പണികഴിപ്പിച്ച അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ അനീഫ് ഖാൻ എന്നയാളെ എക്സൈസ് പിടികൂടിയിട്ടുണ്ട്. വീട്ടിൽ നിന്ന് എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ട്.ചാക്ക ഐടിഐയുടെ സമീപത്ത് താമസിച്ചു വരികയായിരുന്നു ഇയാൾ. കോളേജിന് ചേർന്നുള്ള ഇടവഴിയോട് ചേർന്നായിരുന്നു അനീഫ് ഖാന്റെ വീട്. വീടിന്റെ ചുമരിലും വാഷ്ബേസിനടിയിലുമൊക്കെയായി രഹസ്യ അറകൾ പണിതായിരുന്നു കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.


Source link

Related Articles

Back to top button