KERALA
ജനുവരി മുതല്‍ മദ്യം തൊട്ടിട്ടില്ല, തത്കാലം ‘വെള്ളമടി’ നിര്‍ത്തിയെന്ന് ബെന്‍ സ്‌റ്റോക്സ്

ലണ്ടന്‍: താത്കാലികമായി മദ്യപാനം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്. ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിന്റെ ഭാഗമായാണിത്. കാലിലെ പേശികള്‍ക്കേറ്റ പരിക്കില്‍നിന്ന് മുക്തനായിക്കൊണ്ടിരിക്കുകയാണ് സ്‌റ്റോക്ക്‌സ്. പരിക്കില്‍നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാനും ആഷസിനായി പൂര്‍ണ സജ്ജനാകാനുമാണ് 33-കാരനായ താരം മദ്യം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.ന്യൂസീലന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെയാണ് സ്റ്റോക്ക്‌സിന്റെ ഇടത് കാലിലെ പേശികള്‍ക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഡിസംബറില്‍ താരം ശസ്ത്രക്രിയക്ക് വിധേയനായി. ഇതോടെ ദീര്‍ഘകാലത്തേക്ക് അദ്ദേഹത്തിന് കളിക്കളത്തില്‍നിന്ന് മാറിനില്‍ക്കേണ്ടതായിവന്നു.
Source link