ഉത്തർ പ്രദേശിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിഷം കുത്തിവച്ച് കടന്നുകളഞ്ഞ് മൂന്നംഗ സംഘം

ലക്നൗ∙ മുതിർന്ന ബിജെപി നേതാവ് ഗുൽഫാം സിങ് യാദവിനെ (60) വിഷം കുത്തിവച്ച് കൊലപ്പെടത്തി. ഉത്തർപ്രദേശിലെ സംഭാലിൽ തിങ്കളാഴ്ചയാണു സംഭവം. ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുൽഫാം സിങിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. വിഷം കുത്തിവച്ച ശേഷം ഇവർ കടന്നുകളഞ്ഞെന്ന് ഗുന്നൗർ സർക്കിൾ ഓഫിസർ ദീപക് തിവാരി പറഞ്ഞു. നേതാവിനെ സന്ദർശിക്കാനെന്ന പേരിൽ എത്തിയതായിരുന്നു അക്രമികൾ. സുഖവിവരങ്ങൾ അന്വേഷിച്ചതിനു പിന്നാലെ യാദവിൽനിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു.വെള്ളം നൽകിയതിനു പിന്നാലെ മുറിയിൽ കിടക്കാൻ പോയ യാദവിന്റെ വയറ്റിൽ പ്രതികള്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. പിന്നാലെ വേദനകൊണ്ടു നിലവിളിച്ച യാദവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംഭവ സ്ഥലത്തുനിന്നും ഹെൽമറ്റും സിറിഞ്ചും ഫൊറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
Source link