WORLD

‘ഉയരത്തിൽനിന്നുള്ള വീഴ്ചയിലെ പരുക്കില്ല’: ദിഷയുടെ മരണത്തിൽ ആദിത്യയെ പ്രതി ചേർക്കണമെന്ന് പിതാവ്


മുംബൈ ∙ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ ആദിത്യ താക്കറെയെ പ്രതി ചേർത്ത് സിബിഐ അന്വേഷണം നടത്തണമെന്ന് ദിഷയുടെ പിതാവ് സതീഷ് സാലിയൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ദിഷ പീഡിപ്പിക്കപ്പെട്ടിരുന്നു, കൊല്ലപ്പെട്ടതാണ് തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്.‘മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ ഇപ്പോൾ വിശ്വാസമില്ല. ഫൊറൻസിക് റിപ്പോർട്ടിനെയും സാക്ഷിമൊഴികളെയും തെളിവുകളെയുമെല്ലാം തള്ളിയ പൊലീസ് മകളുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. ഉയരത്തിൽനിന്ന് വീണാലുണ്ടാകുന്നതരം പരുക്കുകളൊന്നും മകളുടെ ശരീരത്തിലില്ലായിരുന്നു. അതിനാൽ കേസിൽ പുനരന്വേഷണം വേണം’– സതീഷ് ഹർജിയിൽ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button