WORLD

‘എഎപി സർക്കാർ ജനങ്ങളുടെ ജീവൻവച്ചു കളിച്ചു; സുപ്രീം കോടതി നിർദേശവും നടപ്പാക്കിയില്ല: സിഎജി റിപ്പോർട്ട്


ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ എഎപി സർക്കാർ ജനങ്ങളുടെ ജീവൻവച്ചാണ് കളിച്ചതെന്നു കൺട്രോളർ ആൻഡ് ഓ‍ഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. മലിനീകരണം കുറയ്ക്കുന്നതിന് ആദ്യം ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഫലം കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.2017നും 2020നുമിടയിൽ വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട 95 സന്ദർഭങ്ങളുണ്ടായി. എന്നാൽ, ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഉൾപ്പെടെ 8 തവണ മാത്രമാണ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ‍അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ഡീസൽ ബസുകൾ നഗരത്തിലേക്കു കടക്കാതിരിക്കാൻ നരേലയിലും ദ്വാരകയിലും 2 ബസ് ടെർമിനൽ പണിയണമെന്ന സുപ്രീം കോടതി നിർദേശവും സർക്കാർ നടപ്പാക്കിയിട്ടില്ല. സരായ് കലേഖാൻ, കശ്മീരി ഗേറ്റ് ഐഎസ്ടിബിടികളിലേക്കു മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഡീസൽ ബസുകൾ കൂടിയെത്തിയതോടെ നഗരത്തിലെ വായുമലിനീകരണം രൂക്ഷമാകുകയായിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്.


Source link

Related Articles

Back to top button