KERALA

കണ്ണൂരില്‍ പലയിടത്തും പ്രളയസമാന അവസ്ഥ; കാനായിയിൽ കാർ ഒഴുകിപ്പോയി; യാത്രക്കാർ രക്ഷപ്പെട്ടു


കണ്ണൂർ : തോരാതെ മഴ പെയ്തതോടെ കണ്ണൂരിൽ പലയിടത്തും പ്രളയസമാന അവസ്ഥ. വെള്ളം പൊങ്ങിയതിനാൽ ജനജീവിതം താറുമാറായി. ജില്ലയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിലായി നിരവധി കുടുംബങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. പലയിടങ്ങളിലും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. റോഡുകളിൽ വെള്ളം കയറിയതിനാൽ ചെറിയ വാഹനങ്ങൾ ഓടിക്കാനാവാത്ത സ്ഥിതിവന്നു.താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തിന് സമീപം വെള്ളം കയറിയതുകാരണം 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെമുതൽ വെള്ളം പൊങ്ങി വീടുകളിൽ കയറി.


Source link

Related Articles

Back to top button