WORLD

എട്ടാം ക്ലാസ് വിദ്യാർഥിനി ബന്ധുവീട്ടിൽ തൂങ്ങിയ നിലയിൽ; ചികിത്സയിലിരിക്കെ മരിച്ചു


കൊയിലാണ്ടി ∙ ബന്ധുവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ തിരുവങ്ങൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസിൽ കമൽ ബാബുവിന്റെ മകൾ ഗൗരി നന്ദയാണ് (13) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെ ആറോടെ മരിച്ചു. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.


Source link

Related Articles

Back to top button