INDIA
എട്ട് ദിവസം തുടർന്ന തകർച്ച, പിന്നെ ആശ്വാസമുന്നേറ്റം, ഒമ്പതാം ദിനത്തിൽ പച്ച തൊട്ട് ഇന്ത്യൻ വിപണി

കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയെന്നോണം വീണ്ടും കനത്ത നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് ആശ്വാസ മുന്നേറ്റം നേടി നേട്ടത്തിൽ ക്ളോസ് ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി എട്ട് ദിവസം തുടർച്ചയായി വീണ ഇന്ത്യൻ വിപണി തുടർന്നും ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യ മണിക്കൂറിൽ 22725 പോയിന്റ് വരെ വീണ നിഫ്റ്റി അവസാന മണിക്കൂറിൽ 22974 പോയിന്റ് വരെ മുന്നേറിയ ശേഷം 30 പോയിന്റ് നേട്ടത്തിൽ 22959 ലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 57 പോയിന്റ് നേട്ടത്തിൽ 75996 ലും ക്ളോസ് ചെയ്തു. ഇനി എങ്ങോട്ട് ?തുടക്കമിട്ടത് ഫാർമ വെള്ളിയാഴ്ച വലിയ തിരുത്തൽ നേരിട്ട ഫാർമ സെക്ടറാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് തുടക്കമിട്ടത്. ഫാർമ സെക്ടർ 1.27% മുന്നേറി 21, 076 പോയിന്റിൽ ക്ളോസ് ചെയ്തു.
Source link