KERALA

ആശുപത്രിയില്‍ അതിക്രമം; ഡോക്ടറെയും ജനറല്‍ മാനേജരെയും കൈയേറ്റംചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍ 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഐഷാല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയ സംഘം ഡോക്ടറെയും ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്തു. സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ ആംബുലന്‍സ് ഡ്രൈവര്‍ മുക്കൂട് സ്വദേശി മുഹമ്മദ് ആരീഫിനെ (39) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്ചെയ്തു. ആരീഫ്, ഹുദൈഫ്, സിയാദ്, സാദിഖ്, റാഷിദ്, സിനാന്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേയും കേസെടുത്തട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഡോ. ശിവരാജിനെയും ആശുപത്രി ജനറല്‍ മാനേജര്‍ ഷമീം വടകരയെയും കൈയേറ്റം ചെയ്തത്. റോഡപകടത്തില്‍ പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലെത്തിയതാണ് ആരീഫ്. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പരിക്കേറ്റയാളെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിലപാടിലായി ഇയാള്‍. കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ആരീഫും ഒപ്പമുള്ളവരും കൂട്ടാക്കിയില്ല.


Source link

Related Articles

Back to top button