KERALA

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷം; വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ


തിരുവനന്തപുരം: ജില്ലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വിവിധ ഇടങ്ങളിലായി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും മരം വീണ് വീടുകള്‍ തകര്‍ന്നു. നിരവധിയിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. മരം വീണുണ്ടായ അപകടങ്ങളില്‍ ഒരിടത്തും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടങ്ങളുണ്ടായ മേഖലകളില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ ഇടപെടല്‍മൂലം വന്‍അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. തിരുവനന്തപുരം നഗരത്തില്‍ 20 കെട്ടിടങ്ങളുടെ മുകളിലേക്ക് മരം വീണ് അപകടങ്ങളുണ്ടായി. 23 ഇടങ്ങളില്‍ മരം വീണ് ഗതാഗത തടസ്സം നേരിട്ടു. ചാക്കയില്‍ 14 ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ അഞ്ചിടത്ത് കെട്ടിടങ്ങളുടെ മുകളിലേക്ക് മരം വീണു. ഒന്‍പത് സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. വിഴിഞ്ഞത് ആറിടങ്ങളില്‍ മരം വീണ് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. രണ്ടിടത്ത് ഗതാഗത തടസ്സമുണ്ടായി.


Source link

Related Articles

Back to top button