KERALA
‘എമ്പുരാനൊ’പ്പം ഭാവനയുടെ തമിഴ് ചിത്രവും തിയേറ്ററിലേക്ക്; ‘ദി ഡോര്‍’ മാര്‍ച്ച് 28-ന്

12 വര്‍ഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോറി’ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ‘U/A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഭാവനയുടെ സഹോദരന്‍ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനാണ് നിര്‍മിക്കുന്നത്. മാര്‍ച്ച് 28-നെത്തുന്ന ഈ ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം സഫയര്‍ സ്റ്റുഡിയോസ്സാണ് തീയേറ്ററില്‍ എത്തിക്കുന്നത്.ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണേഷ് വെങ്കിട്ടരാമന്‍, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു.
Source link